ബെംഗളൂരു: മീന്‍ മോഷ്ടിച്ചെന്നാരോപിച്ച് ഉഡുപ്പിയില്‍ സ്ത്രീക്ക് നേരെ ക്രൂരമര്‍ദനം. കര്‍ണാടക ഉഡുപ്പിയിലെ മാല്‍പേയിലാണ് സംഭവം. വിജയനഗര സ്വദേശിയായ ലക്ഷ്മി ബായ്ക്ക് ആണ് ക്രൂരമര്‍ദ്ദനമേറ്റത്. മാല്‍പേ സ്വദേശികളായ സുന്ദര്‍, ശില്പ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കൂടുതല്‍ പേര്‍ക്ക് എതിരെ കേസെടുക്കുമെന്നും സ്ത്രീയെ ആക്രമിച്ചവര്‍ ആരൊക്കെയെന്ന് വീഡിയോ നോക്കി തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു. മാല്‍പേയിലെ മത്സ്യമാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. മീന്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ലക്ഷ്മിയെ മാര്‍ക്കറ്റിന് സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
Discussion about this post