കണ്ണൂരില്‍ ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് ഓഫീസില്‍ കയറി വെട്ടി, അറസ്റ്റ്

കണ്ണൂര്‍: ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് ഓഫീസില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് വെട്ടേറ്റത്.

ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. വാക്കുതര്‍ക്കത്തിനിടയില്‍ കയ്യില്‍ കരുതിയ കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാന്‍ അനുപമ ബാങ്കിനുള്ളിലേക്ക് ഓടിയപ്പോള്‍ പുറകേ ചെന്ന് ആക്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ അനുപമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് അനുരൂപ് അറസ്റ്റിലായി. പ്രതിയെ സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്.

Exit mobile version