മിനറൽ വാട്ടർ ഏജൻസി തുടങ്ങാൻ കൈക്കൂലി ആവശ്യപ്പെട്ടു, നഗരസഭാ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്:കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ ജീവനക്കാരൻ വിജിലൻസ് പിടിയിൽ.കോഴിക്കോട് ആണ് സംഭവം. പേരാമ്പ്ര മൂഴിപോത്ത് സ്വദേശി ഇ കെ രാജീവിനെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്.

ക്ലീൻ സിറ്റി മാനേജർ ആണ് രാജീവ്. മിനറൽ വാട്ടർ ഏജൻസി തുടങ്ങാനുള്ള അപേക്ഷയ്ക്ക് സമീപിച്ചപ്പോഴാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.

അതേസമയം, നേരത്തെ സ്ഥലം സന്ദർശിക്കുന്നതിനും ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി വിജിലൻസ് കണ്ടെത്തിയതോടെ വിജിലൻസിൻ്റെ നിരീക്ഷണത്തിലായിരുന്നു ഉദ്യോഗസ്ഥൻ.

Exit mobile version