കാസർകോട്: വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട് ജപ്തി ചെയ്ത് കേരള ബാങ്ക്. വയോധികയും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബം ഇതോടെ പെരുവഴിയിലായി.
കാസർകോട് ജില്ലയിലെ നീലേശ്വരം പരപ്പച്ചാലിലെ ജാനകി, മകൻ വിജേഷ്, ഭാര്യ വിപിന ഇവരുടെ എഴും മൂന്നും വയസുള്ള രണ്ട് കുട്ടികളെയും ഇറക്കി വിട്ടാണ് വീട് ജപ്തി ചെയ്തത്.
2010 ലാണ് കുടുംബം രണ്ട് ലക്ഷം രൂപ കാർഷികാവശ്യത്തിനായി വായ്പയെടുത്തത്. ആറര ലക്ഷം രൂപ കുടിശികയായതിനെ തുടർന്നാണ് ബാങ്കിൻ്റെ നടപടി. വിജേഷിന് തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റതും ജാനകി അസുഖബാധിതയായതുമാണ് വായ്പാ തിരിച്ചടവ് മുടങ്ങാൻ കാരണമെന്നാണ്
വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് ബാങ്ക് അധികൃതരെത്തി വീട് പൂട്ടി സീൽ ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് ഇന്നലെ രാത്രി കുടുംബം വീടിൻ്റെ വരാന്തയിലാണ് കിടന്നുറങ്ങിയത്.
ആറ് മാസമെങ്കിലും വായ്പാ തിരിച്ചടവിന് സാവകാശം നൽകണമെന്നും ഒരു വർഷം കിട്ടിയാൽ മുഴുവൻ തുകയും തിരിച്ചടക്കാമെന്നും വിജേഷ് പറയുന്നു.
Discussion about this post