ആലുവ: ആലുവയില്‍ നിന്നും കാണാതായ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ കണ്ടെത്തി.
ആലുവ, തായ്‌ക്കോട്ട് സ്വദേശി അമീനെയാണ് കണ്ടെത്തിയത്.
13കാരനെ കണ്ടെത്തിയതായി പൊലീസ് രക്ഷകര്‍ത്താക്കളെ അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കുട്ടി സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. ഏറെ വൈകിയിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് പറഞ്ഞതെന്നും എന്നാല്‍ രാത്രി വിളിച്ചെട്ട് ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും കുടുംബം പറഞ്ഞു.