കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ.രാജസ്ഥാനിൽ നിന്നുള്ള മാൻവി ചൗധരി, ഡൽഹി സ്വദേശിനി ഛിബെറ്റ് സ്വാതി എന്നിവരാണ് അറസ്റ്റിലായത്.
സ്വാതി മേക്കപ്പ് ആർട്ടിസ്റ്റാണ്. മേക്കപ്പ് സാമഗ്രികളെന്ന പേരിലാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
യുവതികൾ ബാങ്കോക്കിൽ നിന്നാണ് എത്തിയത്. നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. പിടിയിലായ മാൻവി ഫാഷൻ മോഡലാണ്.
അതേസമയം, യുവതികൾ എങ്ങോട്ടാണ് ലഹരി കൊണ്ടുവന്നത്, ആർക്കാണ് സപ്ലൈ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ അന്വേഷിക്കുന്നതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.