കൊച്ചി: ഫ്ളക്സ് നിരോധനം നടപ്പാക്കാത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിരോധനം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണ്. ഭരണകക്ഷിയുടെ ഫ്ളക്സ് ബോര്‍ഡ് തന്നെ സെക്രട്ടേറിയറ്റില്‍ വെച്ചിരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
ഹര്‍ത്താല്‍ വേളയില്‍ നിരവധി ഫ്ളക്സ് ബോര്‍ഡുകളാണ് സമരാനുകൂലികള്‍ കത്തിച്ചത്. ഫ്ളക്സുകള്‍ കത്തിക്കുന്നത് ക്യാന്‍സറിന് വരെ കാരണമാകുമെന്നും കോടതി പറഞ്ഞു. കോടതിവിധികള്‍ നടപ്പാക്കാന്‍ ആവേശം കാണിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖമുളള ബോര്‍ഡുകള്‍ നീക്കാന്‍ അണികളോട് ആവശ്യപ്പെടണമെന്നും ഹൈക്കോടതി പറഞ്ഞു.
ഫ്ളക്സ് ബോര്‍ഡ് മാറ്റുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഇതുവരെ സത്യവാങ്മൂലം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയിലെത്തി വിശദീകരണം നല്‍കണം. ഫ്ളക്സ് ബോര്‍ഡ് മാറ്റാതെ അലംഭാവം തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ കോടതിയില്‍ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post