കോഴിക്കോട്: അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം.
പ്രഭാകരൻ എന്നയാളുടെ ആനയായ ഗജേന്ദ്രനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി 26 ന് ആയിരുന്നു സംഭവം. അനുമതിയില്ലാതെ ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് ആനയെ എത്തിച്ചത്.
ഈ സംഭവത്തിലാണ് വനം വകുപ്പിന്റെ നടപടി.
ആനയെ കസ്റ്റഡിയിലെടുത്ത ശേഷം ഡോക്ടർമാർ പരിശോധിക്കുകയും ചെയ്തു. പിന്നീട് ആനയുടെ പരിപാലനത്തിനായി ഉടമയ്ക്ക് തന്നെ വിട്ടു നൽകുകയും ചെയ്തു.
Discussion about this post