ആലപ്പുഴ: നാല് വയസ്സുകാരിയെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 62 കാരന് നൂറ്റിപ്പത്ത് വർഷം കഠിതടവ് ശിക്ഷ. ആലപ്പുഴയിൽ ആണ് സംഭവം.
പെൺകുട്ടിയെ മൂന്ന് വർഷത്തോളമാണ് പ്രതി പീഡനത്തിനിരയാക്കിയത്. മാരാരിക്കുളം സ്വദേശി രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
2019 മുതൽ തുടങ്ങിയ പീഡനം 2021 ലാണ് പുറത്ത് അറിഞ്ഞത്. പീഡന വിവരം പുറത്ത് അറിയാതിരിക്കാൻ കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ട് സംശയം തോന്നിയ കുട്ടിയുടെ അമ്മൂമ്മ വിവരങ്ങൾ തേടുകയും തുടർന്ന് പൊലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയുമായിരുന്നു.
Discussion about this post