കോഴിക്കോട്: ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. കോഴിക്കോട് ജില്ലയിലെ ചിപ്പിലിത്തോട് – തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്.
പെരിന്തൽമണ്ണ സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
വാഹനത്തിൻ്റെ മുന്നിലുണ്ടായിരുന്ന ഡ്രൈവർ, എഞ്ചിനീയർ എന്നിവർക്കാണ് പരിക്കേറ്റത്.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നെല്ലിമുക്ക് ഇറക്കത്തിൽ കോൺഗ്രീറ്റിന് ആവശ്യമായ മുട്ടും പലകയും കേറ്റി വന്ന ടിപ്പർ ലോറിയാണ് മറിഞ്ഞത്.
Discussion about this post