കളമശ്ശേരി പോളിടെക്‌നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. പിടിയിലായവരില്‍ ഒരാള്‍ കഞ്ചാവിന്‍റെ ഹോള്‍സെയില്‍ ഡീലറെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സുഹൈല്‍ ഷേഖ്,എഹിന്തോ മണ്ഡല്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേരും പശ്ചിമംബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലക്കാരാണ്. മൂവാറ്റുപുഴയിലെ ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലത്തു നിന്നാണ് ഇരുവരും പിടിയിലായത്.

Exit mobile version