മലമാനിനെ വെടിവെച്ച് കൊന്നു, മാനിന്‍റെ തോലടക്കമുളള അവശിഷ്ടങ്ങൾ കണ്ടെത്തി, ഒരാൾ പിടിയിൽ

പാലക്കാട്: മലമാനിനെ വെടിവെച്ച് കൊന്ന കേസിൽ ഒരാള്‍ വനവകുപ്പിൻ്റെ പിടിയിൽ. പാലക്കാട് കോട്ടോപാടത്ത് ആണ് സംഭവം. പാറപുറത്ത് റാഫി എന്നയാളെയാണ് പിടികൂടിയത്.

മറ്റു പ്രതികള്‍ ഒളിവിലാണെന്ന് വനംവകുപ്പ് അറിയിച്ചു.
ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു. മലമാനിനെ വെടിവെച്ച് കൊന്നതിന് കേസെടുത്താണ് പ്രതിയെ പിടികൂടിയത്.

മൂന്ന് വയസ് പ്രായമുള്ള മലമാനിനെയാണ് വെടിവെച്ച് കൊന്നത്. റാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കാട്ടിറച്ചിയും മാനിന്‍റെ തോലടക്കമുളള അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Exit mobile version