കണ്ണൂര്‍: നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൻ മരിച്ച നിലയിൽ. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പറയ്ക്കലിലാണ് സംഭവം. തമിഴ്നാട് സ്വദേശികളായ അക്കലമ്മ-മുത്തു ദമ്പതികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന ജോലി ചെയ്യുന്ന ദമ്പതികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്താണ് മൃതദേഹം കണ്ടത്.
ദമ്പതികൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ ബഹളമുണ്ടാക്കി. തുടര്‍ന്ന് അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തുന്നത്.
സംഭവസമയത്ത് മൂന്ന് കുട്ടികളും അച്ഛനും അമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് എസിപി ടി കെ രത്‌നകുമാര്‍ പറഞ്ഞു.
Discussion about this post