തിരുവനന്തപുരം: വാഹപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിനുനേരെ രണ്ടംഗ സംഘത്തിന്‍റെ ആക്രമണം. തിരുവനന്തപുരത്ത് ആണ് സംഭവം. ഇരുവരെയും പോലീസ് പിടികൂടി.
കരിമഠം കോളനിയില്‍ ശ്രീക്കുട്ടനെന്ന് വിളിക്കുന്ന പ്രവീണ്‍(19), പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശി ശരത് (18) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ബൈക്കിലെത്തിയ സംഘം എസ്ഐയെ മര്‍ദ്ദിക്കുകയും പിന്നാലെയെത്തിയ ജീപ്പിന്‍റെ ചില്ല് തകര്‍ക്കുകയും ചെയ്തു.
പാപ്പനംകോട് ജംഗ്ഷനിൽ വച്ച് ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടുകൂടിയാണ് സംഭവം. സംഭവത്തിൽ കൊലക്കേസ് പ്രതിയടക്കമാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.