കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവിൽ കണ്ടെത്തിയതായി വിവരം. കുട്ടി യുവാവിനൊപ്പം ബാംഗ്ലൂരിൽ ഉണ്ടെന്ന് വിവരമാണ് ലഭിച്ചിരിക്കുന്നത്. വിവരം കർണാടക പോലീസിന് ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കർണാടക പോലീസ് താമരശ്ശേരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.
അതേസമയം, പോക്സോ കേസില്‍ ഇരയായ പതിമൂന്നുകാരിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതായി കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ ബന്ധുവായ യുവാവാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യുവാവും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ ലക്ഷ്യം വെക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലുമെന്നും ഭീഷണിമുഴക്കി. പെണ്‍കുട്ടിയുടെ ജീവന് അപകടം സംഭവിക്കുമോയെന്ന് പേടിയുണ്ടെന്നും അമ്മ പറഞ്ഞു.
Discussion about this post