കൊല്ലം: ഉളിയക്കോവിലില്‍ ഫെബിന്‍ എന്ന വിദ്യാര്‍ത്ഥിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നു. പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു യുവാവിന്റെ പദ്ധതിയെന്ന് പോലീസ് പറയുന്നു.
കുപ്പിയില്‍ പെട്രോളുമായിട്ടാണ് തേജസ് രാജ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഫെബിന്റെ അച്ഛനുമായുള്ള വാക്കുതര്‍ക്കത്തിനിടെ തടയാനെത്തിയ ഫെബിനെ കുത്തുകയായിരുന്നു. ഫെബിനെ കുത്തിയതിന് ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട പ്രതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ആക്രമണത്തില്‍ ഫെബിന്റെ അച്ഛനും പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post