വിദ്യാർത്ഥിനിയെ സ്‌കൂളില്‍നിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കി, ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു, 25കാരൻ അറസ്റ്റിൽ

കോഴിക്കോട്: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കോഴിക്കോട് ആണ് സംഭവം.

കണ്ണൂര്‍ പുല്ലൂക്കര സ്വദേശി കല്ലാരപീടികയില്‍ ഉമ്മര്‍ ഫിജിന്‍ഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 2022ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.

അന്ന് പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാർത്ഥിനിയെ ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെടുന്നത്. സ്‌കൂളില്‍നിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയുടെ പിതാവിനും ബന്ധുക്കള്‍ക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു.

സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതോടെ പ്രതി ജോലി സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാളെ ബംഗളൂരുവില്‍നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version