കൊല്ലം:യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ജില്ലയിലെ ഉളിയക്കോവിലിലാണ് സംഭവം. കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയായ
ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്.
കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചത്. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
Discussion about this post