കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി 56 ശ്രീലങ്കന്‍ സ്വദേശികള്‍ ഓസ്ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്. ചെറായിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ് ദിവസമാണ് ശ്രീലങ്കന്‍ സ്വദേശികള്‍ ഓസ്ട്രയിയലേക്ക് കടന്നതായി പോലീസ് കണ്ടെത്തിയത്. ചെറായി, ചോറ്റാനിക്കര എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ നിരവധി പേര്‍ തങ്ങിയതായും സൂചനയുണ്ട്. ഇതിനിടെ കൊടുങ്ങല്ലൂര്‍ തെക്കേനടയില്‍ നിന്നും 52 ബാഗുകളും പൊലീസ് കണ്ടെത്തിയിരുന്നു.
ഇത് ഓസ്ട്രേലിയിയിലേക്ക് കടന്നവരുടേതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഓസ്ട്രേലിലയിലേക്ക് കടക്കാന്‍ എത്തിയവരില്‍ ചിലര്‍ കേരളത്തില്‍ തങ്ങുന്നുണ്ടോയെന്നും രഹസ്യാന്വേഷണ വിഭാഗവും പോലീസും പരിശോധിക്കുന്നുണ്ട്. ഈ മാസം അഞ്ചാം തീയതിയാണ് ഇവര്‍ ചെറായിയിലെ റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ടില്‍ താമസിക്കാനായി വ്യാജമേല്‍വിലാസമാണ്‌നല്‍കിയത്.ഒരാഴിച്ചയോളം ഇവര്‍ റിസോര്‍ട്ടില്‍ താമസിച്ചു. മുനമ്പം വഴി ഇവരെ കടത്താന്‍ ഉപയോഗിച്ച് ബോട്ട് വാങ്ങിയ രണ്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുളച്ചല്‍ സ്വദേശി ശ്രീകാന്തന്‍ സെല്‍വം എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്.
കടപാട് ഏഷ്യാനെറ്റ് ന്യൂസ്
രണ്ട് ദിവസം മുമ്പാണ് 56 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മത്സ്യബന്ധനബോട്ടില്‍ പോയത്. ഓസ്‌ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയെതെന്നാണ് പോലീസ് സംശയിക്കുന്നത്. ഓസ്‌ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്റെ ഇടനാഴിയാണ് ഈ ദ്വീപ്. മനുഷ്യക്കടത്തിനെപ്പറ്റി സൂചന ലഭിച്ചത് മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ്.
Discussion about this post