നിയന്ത്രണം വിട്ട കാർ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറി അപകടം, ദമ്പതികൾക്ക് പരിക്ക്

കണ്ണൂർ: കാറപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിലാണ് സംഭവം. കൊട്ടിയൂർ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു.

പുൽപ്പളളി സ്വദേശികളായ ടോമി തോമസ്, ഭാര്യ ലൂസി എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പേരാവൂരിൽ നിന്ന് പുൽപ്പളളിയിലേക്കുളള യാത്രക്കിടെയായിരുന്നു സംഭവം.

കാർ നിയന്ത്രണം വിട്ട് ഓഫീസിന്‍റെ ഗേറ്റ് തകർത്ത കാർ കിണറിന്‍റെ മതിലിൽ ഇടിച്ചാണ് നിന്നത്. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്തു.

ഉടൻ തന്നെ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

Exit mobile version