വിദ്യാർഥിയെ പീഡിപ്പിച്ചു, അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം.

പോക്സോ ചുമത്തിയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി ജയേഷിനെയാണ് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

സുൽത്താൻ ബത്തേരിയിലെ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകനാണ് ജയേഷ്. 2024 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

പീഡനത്തിന് ഇരയായ വിദ്യാർത്ഥി കൗൺസിലർക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇയാൾക്കെതിരെ നേരത്തെയും പോക്സോ പരാതികൾ ഉയർന്നിരുന്നു.

Exit mobile version