മലപ്പുറം: ലഹരിമരുന്നായ എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് ആരോപിച്ച് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒതുക്കുങ്ങല്‍ ചോലക്കാട് വളപ്പില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം അരങ്ങേറിയത്. പെട്രോള്‍ പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് യുവാക്കളിൽ ഒരാൾ പറഞ്ഞത്.
മലപ്പുറത്തു നിന്നുമെത്തിയ യുവാക്കളാണ് പെട്രോൾ പമ്പിന് മുന്നിൽ നാട്ടുകാരെല്ലാം നോക്കി നിൽക്കെ തമ്മിൽ തല്ലയത്. ഇതോടെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കോട്ടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം യുവാക്കളെ വിട്ടയച്ചു.
Discussion about this post