ഇടുക്കി: വണ്ടിപ്പരിയാർ ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വലയിലാക്കി ദൗത്യസംഘം. മയക്കുവെടിയേറ്റ കടുവയുമായി ദൗത്യസംഘം തേക്കടിയിലേക്ക് തിരിച്ചു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ കടുവ ശ്രമം നടത്തിയതായും അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയും പിടിച്ചത്. രാവിലെ തന്നെ കടുവയെ മയക്കുവെടി വെക്കാനുള്ള സംഘം ഇവിടെ എത്തിയത്. വെറ്ററിനറി ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്.
Discussion about this post