തിരുവില്വാമല: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കാര്‍ പുഴയില്‍ വീണു. അഞ്ചംഗ കുടുംബം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി – തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയിലാണ് അപകടം. മലപ്പുറം കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ മന്താരത്തൊടി വീട്ടില്‍ ബാലകൃഷ്ണന് (57), സദാനന്ദന്, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.
കുത്താമ്പുള്ളിയില്‍ നിന്നും കൈത്തറി തുണികളും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഇവർ ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര ചെയ്തത്.
തിരുവില്വാമല ഭാഗത്തുനിന്ന് പുഴയിലെ തടയണയിലേക്കിറങ്ങിയ ഉടന്‍ ദിശതെറ്റി പുഴയിലകപ്പെടുകയായിരുന്നു. കാര്‍ വീണ ഭാഗത്ത് പുഴയില്‍ അഞ്ചടിയോളം മാത്രമെ വെള്ളമുണ്ടയായിരുന്നുള്ളു.
മറ്റൊരു കാറിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ്
പഴയന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുന്‍പും ഈ ഭാഗത്ത് ഇത്തരം അപകടങ്ങള്‍ നടന്നിട്ടുണ്ട്
Discussion about this post