മലപ്പുറം: മലപ്പുറത്ത് ലഹരിമരുന്നായ എംഡിഎംഎയുടെ പേരിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. ഒതുക്കുങ്ങല്‍ ചോലക്കാട് വളപ്പില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം.
എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് ആരോപിച്ചായിരുന്നു തെരുവിൽ വച്ച് യുവാക്കള്‍ തമ്മിൽ ഏറ്റുമുട്ടിയത്. മൂന്ന് പേർ പെട്രോൾ പമ്പിന്റെ മുന്നില്‍ വച്ച് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് എംഡിഎംഎയ്ക്ക് പകരം കർപ്പൂരം നൽകി പറ്റിച്ചെന്ന് പറഞ്ഞത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം പൊലീസ് യുവാക്കളെ വിട്ടയച്ചു.
















Discussion about this post