കൊല്ലം:ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം വീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച് മരുമകൻ. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മീനമ്പലത്ത് ആണ് സംഭവം.
ഭാര്യാ മാതാവ് രത്നമ്മയെയാണ് മരുമകൻ മണിയപ്പന് ക്രൂരമായി ആക്രമിച്ചത്. പിന്നാലെ പാചകവാതക സിലിണ്ടര്‍ തുറന്നു വിട്ട് വീടിന് തീയിട്ട ശേഷം മണിയപ്പന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നു രാവിലെയാണ് സംഭവം.
കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ് 80കാരി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മണിയപ്പന്റെ ആരോഗ്യനിലയും ഗുരുതരമാണ്. പരവൂരില്‍നിന്ന് അഗ്നി രക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്.
Discussion about this post