കൊച്ചി: കെഎസ്ആര്‍ടിസിയില്‍ പുറംവാതില്‍ വഴിയുള്ള നിയമനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേ സമയം സ്ഥിരം കണ്ടക്ടര്‍മാരുടെ നിയമനം സംബന്ധിച്ച് കെഎസ്ആര്‍ടിസി വഴുതി കളിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
അതേ സമയം താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന കോടതി ഉത്തരവിനുശേഷം 1421 പേര് പിഎസ് സി വഴി ജോലിയില്‍ പ്രവേശിച്ചുവെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ സത്യവാങ്മൂലം നല്കി. ഇനി എത്ര ഒഴിവുകളുണ്ടെന്ന കണക്കുകള്‍ പരിശോധിച്ചുവരിയാണെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന ശുപാര്‍ശ പരിഗണനയിലുണ്ടെന്നും കെഎസ്ആര്‍ടിസി സത്യവാങ്മൂലം നല്കി.
Discussion about this post