കണ്ണൂര്‍: കോളജില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ വിദ്യാർഥികൾക്ക് പരിക്ക്. കണ്ണൂര്‍ പയ്യന്നൂര്‍ കോളജിലാണ് സംഭവം.
സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിപിടി. സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
പൊലീസ് എത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്ത് മര്‍ദിച്ചെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതി.
അടിപിടിയിൽ വാരിയെല്ലിന് പരുക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post