തൃശ്ശൂര്‍: മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കും എതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല രംഗത്ത്. കളമശ്ശേരി പോളിടെക്നിക് ലഹരി കേസുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം.
എസ്എഫ്ഐ എന്ന സംഘടനയെ പിരിച്ചുവിടണമെന്നും കേരളത്തില്‍ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന കാരണം എസ്എഫ്ഐയില്‍ ഉള്ളവരാണെന്നും ചെന്നിത്തല ആരോപിച്ചു.
രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണ് ലഹരി മാഫിയ കേരളത്തില്‍ വ്യാപകമാകുന്നതെന്നും 9 വര്‍ഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.
Discussion about this post