മലപ്പുറം: മലപ്പുറത്ത് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി മൈസുരു സ്വദേശി പിടിയിൽ. വഴിക്കടവ് കെട്ടുങ്ങലിൽ വാടക ക്വാർട്ടേഴ്സ് താമസിക്കുന്ന മുബാറക് എന്ന അക്‌ബറിനെ ആണ് പൊലീസ് പിടികൂടിയത്.
600 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇയാളുടെ നാടായ മൈസുരുവിൽ നിന്ന് കൂടുതൽ അളവിൽ കഞ്ചാവ് ബസ് മാർഗം കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ച് വഴിക്കടവ് ഭാഗത്ത് ചില്ലറ വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി ലഹരിവേട്ട തുടരുകയാണ്. നിരവധി പേരാണ് ഇതിനോടകം പിടിയിലായത്.