വയനാട്: കഞ്ചാവ് അടങ്ങിയ മിഠായിയുമായി വിദ്യാർഥി പിടിയിൽ. വയനാട് ബത്തേരിയിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കഞ്ചാവ് അടങ്ങിയ മിഠായി വിദ്യാർത്ഥി ഓൺലൈനിൽ നിന്നാണ് വാങ്ങിയതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ മൂന്ന് മാസമായി ഓൺലൈനിലൂടെ വാങ്ങിയ മിഠായി വിദ്യാർത്ഥി മറ്റ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. പൊലീസ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തു.
Discussion about this post