കൊച്ചി: കൊച്ചി നഗരത്തിലേക്ക് വൈപ്പിൻ ബസുകൾ സർവീസ് ആരംഭിച്ചതിൽ പറഞ്ഞറിയിക്കാനാകാത്ത അത്രയും സന്തോഷമുണ്ടെന്ന് നടി അന്ന ബെൻ. ഗോശ്രീ ബസുകളുടെ നഗരപ്രവേശ ഉദ്‌ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.
അന്നയ്ക്കൊപ്പം അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലവും നടി പൗളി വത്സനുമുണ്ടായിരുന്നു. ആദ്യ ബസ് യാത്രയിൽ ഇവർ പങ്കെടുത്തു. മുഖ്യമന്ത്രിയോടും എംഎൽഎയോടുമൊക്കെ ഒരുപാട് നന്ദിയുണ്ടെന്ന് അന്ന പറഞ്ഞു.
“സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ ഞാനും ബസിൽ തന്നെയാണ് യാത്ര ചെയ്തിരുന്നത്. ബസ് സൗകര്യമില്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് വ്യക്തിപരമായി അനുഭവിച്ച ആളാണ് ഞാനും. സമരത്തിന് വന്നപ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് വന്നത്. എന്തായാലും ആ പ്രശ്നം പരിഹരിച്ചു.” എന്ന് അന്ന പറഞ്ഞു.
ഒരുപാട് കാലത്തെ സ്വപ്നമാണിത്. ഇനിയും ബസുകൾ വരണമെന്നാണ് ആഗ്രഹം. ഇത് എല്ലാവരുടെയും വിജയമാണ്”.- അന്ന ബെൻ പറഞ്ഞു.