മഞ്ചേരി: മലപ്പുറത്ത് മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായി നടന്ന പരിശോധനക്കിടെ മഞ്ചേരിയിൽ വെച്ച് 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഇർഫാൻ (26) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
പരിശോധനക്കിടെ സംശയം തോന്നി യുവാവിനെ എക്സൈസ് തടയുകയായിരുന്നു. മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസും, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡും, മഞ്ചേരി റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ മയക്കുമരുന്നുമായി കുടുങ്ങിയത്.