കൊച്ചി: ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു.
കുട്ടമ്പുഴ മാമലകണ്ടത്ത് ആണ് സംഭവം. എളമ്പളശേരി സ്വദേശിനി മായ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് പുലർച്ചെ വീട്ടിൽ ആശവർക്കർമാരെത്തിയപ്പോഴാണ് 37കാരിയായ മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജിജോ മൃതദേഹത്തിന് അടുത്തുണ്ടായിരുന്നു.
ആശവർക്കർമാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. രാത്രി വീട്ടിലുണ്ടായ തർക്കത്തിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകി.
ഭാര്യയെ സംശയാസ്പദമായ സംശയത്തിൽ കണ്ടുവെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.