കണ്ണൂര്‍: കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂരില്‍ ആണ് സംഭവം. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.
പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവത്തിനിടെയാണ് കൊലപാതകശ്രമം.ഷൈജു ഉള്‍പ്പടെ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷൈജുവിന് തലയ്ക്കാണ് പരിക്കേറ്റത്. ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷൈജു അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ആക്രമണത്തിൽ മറ്റ് നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് മർദ്ദനമേറ്റു. പ്രദേശത്ത് സംഘർഷ സാധ്യതയുള്ളതിനാൽ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.