കണ്ണൂർ: സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. കണ്ണൂർ ജില്ലയിലെ ചെറുപുഴയിലാണ് സംഭവം. കോഴിച്ചാൽ സ്വദേശി ജീസ് ജോസിനെയാണ് കാട്ടുപന്നി ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജീസ് ജോസ് രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ പരിക്കേറ്റ ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നാട്ടുകാരെ ഭീതിയിലാഴ്തുകയാണ്.
Discussion about this post