കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തിൽ ഡ്രൈവർ മരിച്ചു. കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ഇറക്കത്തിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.
മുന്നിലുണ്ടായിരുന്ന തെങ്ങിലും ബസിടിച്ചു. ബസിന്‍റെ ഡ്രൈവറിരുന്ന ഭാഗമാണ് കലുങ്കിലേക്ക് ഇടിച്ചുകയറിയത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ബസിലെ യാത്രക്കാര്‍ക്കും പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല. വലിയ ഇറക്കമല്ലാത്തതിനാലും ബസ് മറിയാത്തതിനാലുമാണ് വലിയ അപകടമൊഴിവായത്.
















Discussion about this post