തൊടുപുഴ: പെരുംതേനീച്ചകളുടെ ഭീഷണി മൂലം 40 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇടുക്കി കജനാപ്പാറ രാജകുമാരി എസ്റ്റേറ്റ് കോളനിയിലെ താമസക്കാരെയാണ് മാറ്റിപ്പാർപ്പിച്ചത്.
ഒത്തിരി കൂടുകളാണ് ഉള്ളത്. ശക്തമായ കാറ്റ് വീശിയാൽ തേനീച്ചകളുടെ കടുത്ത ആക്രമണം ഉണ്ടാകുന്ന സാഹചര്യം ആയിരുന്നു. ഇതോടെ
കൂടുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുകയായിരുന്നു.
തുടർന്നാണ് പ്രദേശ വാസികളെ ഇവിടെ നിന്നു പൂർണമായും മാറ്റി പാർപ്പിച്ചത്. രാജകുമാരി കമ്മ്യൂണിറ്റി ഹാളിലേയ്ക്കാണ് ഇവരെ മാറ്റിയിരിയ്ക്കുന്നത്.
Discussion about this post