മലപ്പുറം: കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഊട്ടിയിലേക്ക് പോകുന്നതിനിടെ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിന് സമീപം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞാണ് അപകട ഉണ്ടാത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 17 പേരെ ഗൂഡല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്തെ ആളുകള്‍ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Discussion about this post