തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് കെഎസ്യു നടത്തുന്ന ക്യാമ്പസ് ജാഗരൻ യാത്രക്ക് ചൊവ്വാഴ്ച്ച തുടക്കമാകും. കെഎസ്യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്ര എൻഎസ്യുഐ ദേശീയ പ്രസിഡൻ്റ് വരുൺ ചൗധരി ഉദ്ഘാടനം ചെയ്യും.
കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ലഹരി വിരുദ്ധ ബോധവത്കരണ ജാഥ സംഘടിപ്പിക്കുന്നത്. ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി മാർച്ച് 11 ചൊവ്വാഴ്ച്ച കാസർഗോഡ് നിന്ന് തുടക്കമാകും.മാർച്ച് 19ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.
Discussion about this post