മലപ്പുറം: താനൂരിൽ നിന്നും പ്ലസ് ടു പെൺകുട്ടികൾ നാടുവിട്ട കേസിൽ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന പ്രതി മലപ്പുറം എടവണ്ണ സ്വദേശി അക്ബർ റഹീമിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടികൊണ്ടു പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള സൈബർ സ്റ്റോക്കിങ് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പെൺകുട്ടികൾക്ക് ഒപ്പം യാത്ര ചെയ്ത റഹീം പിന്നീട് തിരികെ പോരുകയായിരുന്നു.
Discussion about this post