തൃശൂര്‍: അതിരപ്പിള്ളിയില്‍ പരിക്കേറ്റ കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നൽകും. നിലവില്‍ ആനയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഗണപതിയുടെ പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയുമായി മുന്നോട്ടുപോകാനാണ് ശുപാര്‍ശ.
നിരീക്ഷണം തുടര്‍ന്നാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ആവശ്യമെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടി ചികിത്സിക്കാനാണ് തീരുമാനം. രണ്ട് ദിവസം കൂടി ഡോക്ടര്‍മാരുടെ സംഘം ആനയെ നിരീക്ഷിച്ച് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.















Discussion about this post