കോഴിക്കോട്: കേരളത്തിൽ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാനൊരുങ്ങി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം.
സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 കോടി രൂപ നീക്കിവയ്ക്കും. തിങ്കളാഴ്ച ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാന്തപുരം വിഭാഗത്തിന്റെ മുശാവറ യോഗത്തിലാണ് തീരുമാനം.
കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുകയെന്ന് സമസ്തയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഘടനക്ക് കീഴിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ സര്‍വകലാശാലക്ക് കീഴില്‍ ഏകോപിപ്പിക്കും.
ഇതിനാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പരമ്പരാഗത വിദ്യാഭ്യാസ സംവിധാനങ്ങളെയും മെഡിക്കല്‍, വാണിജ്യ മേഖലയിലെ പുതിയ സംരംഭങ്ങളെയും എങ്ങനെ നവീകരിക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
Discussion about this post