പാലക്കാട്: രാജ്യത്തെ വിദ്യാര്‍ത്ഥികളെ സ്കൂള്‍ തലം മുതല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. ഭരണഘടനയുടെ ആമുഖം കൃത്യമായി മനസ്സിലാക്കിയാല്‍ രാജ്യത്ത് വിഭാഗീയത ഉണ്ടാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മഹത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് നടക്കുന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.
രാജ്യത്തെ ഭരണഘടനയുടെ ആമുഖം എല്ലാ വിഭാഗീയ ചിന്തകളെയും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണെന്നും അത് ശരിയായി മനസ്സിലാക്കിയാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വിഭാഗീയ ചിന്തകളുണ്ടാവില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.
മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാര്ഷികവും രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷികവും ആചരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തില്‍ നടക്കുന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. ശബരി ആശ്രമത്തില്‍ ഗാന്ധിജി എത്തിയ ഇടവും ഗവര്‍ണര്‍ സന്ദര്‍ശിച്ചു.
Discussion about this post