ശമ്പള പ്രതിസന്ധി തീരുന്നു, കെഎസ്ആർടിസി ജീവനക്കാർക്ക് ഇനിമുതൽ എല്ലാമാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തീരുന്നതായി മന്ത്രി കെബി ഗണേഷ്കുമാര്‍. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടുമെന്ന് മന്ത്രി അറിയിച്ചു.

എല്ലാ മാസവും ഇനിമുതൽ ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്നും സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക എന്നും സർക്കാർ 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇനി മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കുമെന്നും സർക്കാർ പണം നൽകുമ്പോൾ തിരിച്ചടയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇനിമുതൽ പെൻഷനും കൃത്യമായി തന്നെ കൊടുക്കും. വരുമാനത്തിന്‍റെ 5% പെൻഷനായി മാറ്റി വക്കുമെന്നും രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവുമെന്നും പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version