കൊല്ലം തേവലക്കരയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാറിന് തീയിട്ടു

കൊല്ലം: കൊല്ലം തേവലക്കരയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാറിന് തീയിട്ടു. ഇന്നലെ അർധരാത്രിയോടെയാണ് തേവലക്കര സ്വദേശി ജോയിമോന്റെ കാറിൽ തീയിട്ടത്. കാറിൽ നിന്നുള്ള ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുകയായിരുന്നു. അപ്പോഴാണ് കാർ കത്തുന്നതായി കണ്ടത്. തുടർന്ന് കാറിലെ തീയണക്കുകയായിരുന്നു. കാറിൻ്റെ ബോണറ്റിലാണ് തീയിട്ടത്. എന്നാൽ ആരാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വൈരാഗ്യത്തിൻ്റെ പുറത്താണ് കാറിന് തീയിട്ടതെന്നാണ് ജോയിമോന്റെ പ്രതികരണം.

Exit mobile version