കോഴിക്കോട്:മയക്കുമരുന്ന് ലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് സമീപം ചമലിലാണ് സംഭവം.
അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന അഭിനന്ദിനാണ് തലക്ക് വെട്ടേറ്റത്.
ലഹരിക്കടിമയായ സഹോദരന്‍ അര്‍ജുനാണ് 23കാരനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5:30ന് ആണ് സംഭവം. അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുനെ അഭിനന്ദ് ലഹരിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
കാരപ്പറ്റ ക്ഷേത്രത്തിലെ കുരുതി തറയിലെ വാളെടുത്ത് വീട്ടിലെത്തി അഭിനന്ദിനെ അര്‍ജുനന്‍ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ആചാരത്തിന്റെ ഭാഗമായി ശൂലവും വാളും പതിവായി ക്ഷേത്രത്തിലെ ഗുരുതിത്തറയില്‍ ഉണ്ടാവാറുണ്ട്.
അഭിനന്ദിന്റെ തലയ്ക്കാണു വെട്ടേറ്റത്. പരിക്കേറ്റ അഭിനന്ദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ അഭിനന്ദിന്റെ തലയില്‍ ആറു തുന്നലുകളുണ്ട്. നില ഗുരുതരമല്ല.