കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും നേതൃത്വത്തില്‍ മലയോര മഹോത്സവത്തിന് തുടക്കമായി

പ്രളയക്കെടുതിയും നിപ വൈറസില്‍ നിന്നും കരക്കയറിയ മലയോര മേഖലയിലെ ജനങ്ങളെ പുനര്‍ ജീവിപ്പിക്കുക എന്ന് ലക്ഷ്യം വെച്ചാണ് മഹോത്സവം സംഘടിപ്പിച്ചത്

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും നേതൃത്വത്തില്‍ മലയോര മഹോത്സവത്തിന് തുടക്കമായി. പ്രളയക്കെടുതിയും നിപ വൈറസില്‍ നിന്നും കരക്കയറിയ മലയോര മേഖലയിലെ ജനങ്ങളെ പുനര്‍ ജീവിപ്പിക്കുക എന്ന് ലക്ഷ്യം വെച്ചാണ് മഹോത്സവം സംഘടിപ്പിച്ചത്.

ജനുവരി 27 വരെയാണ് മലയോര മഹോത്സവം നീണ്ടു നില്‍ക്കുക. പ്രളയത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ മലയോരത്തെ കാര്‍ഷിക, വ്യാപാര മേഖലയ്ക്ക് ഉണര്‍വേകുകയെന്ന ലക്ഷ്യത്തോടെയാണ് മുക്കം അഗസ്ത്യമുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ മലോയര മഹോത്സവമാണ് നടക്കുന്നത്. സാംസ്‌കാരികപരിപാടികളും,നിയമ സഭ മ്യൂസിയവും, വിവിധ എക്സിബിഷനും,ഫുഡ് ഫെസ്റ്റുകളുമാണ് മേളയുടെ പ്രധാന ആകര്‍ഷണം. ജില്ലാ പഞ്ചായത്തും,കൊടുവള്ളി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളും 17 ഗ്രാമപഞ്ചായത്തുകളും സഹകരിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

Exit mobile version