ആലപ്പുഴ: തൊണ്ടയിൽ മീൻ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. പുതുപ്പള്ളി സ്വദേശിയായ 24കാരൻ ആദർശ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ടാണ് സംഭവം. മീൻ പിടിക്കുന്നതിനിടെ കിട്ടിയ മത്സ്യത്തെ കടിച്ചുപിടിച്ചപ്പോൾ മത്സ്യം യുവാവിൻ്റെ വായക്ക് ഉള്ളിലേക്ക് പോകുകയായിരുന്നു. പുതുപ്പള്ളിയിൽ കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ശ്വാസം കിട്ടാതെ പിടിഞ്ഞ യുവാവിനെ ഉടനെ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. എന്നാൽ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. .
പ്രയാര്‍വടക്ക് തയ്യിൽത്തറയിൽ അജയൻ-സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച ആദർശ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്
















Discussion about this post