തൃശൂർ: ടോക്കൺ ചോദിച്ചതിലുള്ള വൈരാഗ്യത്താൽ അതിഥി തൊഴിലാളിയും കോഫീ ഷോപ്പ് ജീവനക്കാരനുമായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ റിമാൻഡിൽ. തൃശൂരിലാണ് സംഭവം.
പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം പ്രവർത്തിക്കുന്ന കോഫീ ഷോപ്പിലെ ജീവനക്കാരനും വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയുമായ 21 കാരൻ അബ്ദുളിനെയാണ് പ്രതികൾ ആക്രമിച്ചത്.
സംഭവത്തിൽ പുതുക്കാട് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപെട്ടയാളും, നിരവധി ക്രിമിനൽ കേസുകൾ പ്രതിയുമായ നായരങ്ങാടി സ്വദേശിയായ താഴേക്കാട് വീട്ടിൽ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ (43), കോഴിക്കോട് മേലൂർ സ്വദേശിയായ ചേലയാർകുന്നിൽ വീട്ടിൽ അഭിനാഷ് പി. ശങ്കർ (30), ആമ്പല്ലൂർ അളഗപ്പനഗർ സ്വദേശിയായ പുതുശ്ശേരിപ്പടി വീട്ടിൽ ജിതിൻ ജോഷി (27) എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഫി ഷോപ്പിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ ടോക്കൺ ചോദിച്ചതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഗോപകുമാർ
എന്നയാളുടെ പേരിൽ പുതുക്കാട്, വരന്തരപ്പിള്ളി, ഒല്ലൂർ, തൃശൂർ ഈസ്റ്റ്, ചേർപ്പ്, കൊരട്ടി തുടങ്ങിയ സ്റ്റേഷനുകളിലായി ബലാത്സംഗമടക്കം 15 ക്രമിനൽ കേസുകളുുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജിതിൻ പുതുക്കാട് പൊലീസ് സ്റ്റേഷനിൽഅതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയിതിനുള്ള കേസും മയക്കു മരുന്ന് ഉപയോഗിച്ചതിന് 2 കേസും അടക്കം 3 കേസുകളിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
Discussion about this post